29 March Friday

ചൈനയുടെ പേടകം ചന്ദ്രനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


ബീജിങ്> ചന്ദ്രോപരിതലത്തിൽനിന്നുള്ള പാറ ശേഖരിക്കാനായി ചൈന അയച്ച ബഹിരാകാശപേടകം ചന്ദ്രനിൽ എത്തി. നവംബർ ഇരുപത്തിനാലിനാണ്‌ ചാങ്  ഇ 5 പ്രോബ്‌ എന്നുപേരിട്ട പേടകം വിക്ഷേപിച്ചത്‌.

ആരും ഇതുവരെ എത്തിപ്പെടാത്ത ചന്ദ്രാപരിതലത്തിലെ ലാവാ സമതലമായ "ഓഷിയാനസ്‌ പ്രോസെല്ലാറം' എന്ന  ഭാഗത്തുനിന്ന്‌ രണ്ട്‌ കിലോഗ്രാം സാമ്പിൾ ശേഖരിക്കുകയാണ്‌ ദൗത്യത്തിന്റെ ലക്ഷ്യം.

ദൗത്യം വിജയിച്ചാൽ ചന്ദ്രോപരിതലത്തിൽനിന്ന്‌ സാമ്പിൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. അമേരിക്കയും സോവിയറ്റ്‌ യൂണിയനുമാണ്‌ മുമ്പ്‌  ഇത്‌ ശേഖരിച്ചിട്ടുള്ളത്‌.
.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top