19 April Friday

ഡെൽറ്റ ജാഗ്രതയിൽ ചൈന

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


ബീജിങ്‌
പതിനെട്ട്‌ പ്രവിശ്യയിൽ ഡെൽറ്റാ വ്യാപനം രൂക്ഷമായതോടെ അതീവജാഗ്രതയിൽ ചൈന. 27 നഗരത്തിലും തലസ്ഥാനമായ ബീജിങ്ങിലും പത്തുദിവസത്തിനിടെ പ്രാദേശിക വ്യാപനത്തിലൂടെ 300 പേർക്ക്‌ കോവിഡ്‌ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഹെനാൻ ഉൾപ്പെടെ നാല്‌ പ്രദേശം ‘ഹൈ റിസ്ക്‌’ മേഖലകളായി പ്രഖ്യാപിച്ചു. മിതമായ ഭീഷണിയുള്ള മേഖലകളുടെ എണ്ണം 91 ആയി ഉയർന്നു.

ഹെനാനിലേക്ക്‌ വിനോദസഞ്ചാരത്തിന്‌ പോയിവന്ന ബീജിങ്ങിലെ കുടുംബത്തിലെ മൂന്നുപേർക്കും ഡെൽറ്റ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top