17 December Wednesday

അതിസമ്പന്നരില്‍ 
മുന്നില്‍ മസ്‌ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


ന്യുയോര്‍ക്ക്
ടെസ്‌ല, ട്വിറ്റര്‍ കമ്പനികളുടെ മേധാവി എലോൺ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവിയില്‍. അന്താരാഷ്ട്ര ധനകാര്യ​ഗവേഷണ ഏജന്‍സിയായ ബ്ലൂംബെർഗിന്റെ  ജൂണ്‍ ഒന്നിലെ ദൈനംദിന ധനികപട്ടികയില്‍ മസ്‌ക് മുന്നിലെത്തി. 192 ബില്യൺ ഡോളര്‍ അഥവാ ഏകദേശം 15.81 ലക്ഷം കോടി രൂപയാണ് മസ്‌കിന്റെ ആസ്തി. ഫ്രഞ്ച് ആഡംബര ബ്രാൻഡ് മേധാവി ബെർണാഡ് അർനോൾടിനെ (187 ബില്യൺ ഡോളര്‍)യാണ് പിന്തള്ളിയത്. മൂന്നാം സ്ഥാനത്ത് ജെഫ് ബെസോസും നാലാമത് ബില്‍​ഗേറ്റ്സുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top