19 April Friday

കൂടുതൽ നെല്ലുണ്ടാക്കണം; കർഷകരോട്‌ ലങ്ക

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2022


കൊളംബോ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ കർഷകരോട്‌ കൂടുതൽ നെല്ല്‌ ഉൽപ്പാദിപ്പിക്കാൻ ആവശ്യപ്പെട്ട്‌ സർക്കാർ. ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ്‌ അഭ്യർഥനയുമായി ഭക്ഷ്യമന്ത്രി മഹിന്ദ അമരവീര രംഗത്തെത്തിയത്‌.

അവശ്യ വസ്‌തുക്കൾക്ക്‌ വൻ ക്ഷാമം നേരിടുന്ന രാജ്യത്ത്‌ വില സർവകാല റെക്കോഡിലാണ്‌. ഇതിനിടെ ഭക്ഷണവും ഇന്ധനവും വാങ്ങാന്‍ സർക്കാർ നികുതി കുത്തനെ വർധിപ്പിച്ചു. വിവിധ ഇറക്കുമതികൾക്ക്‌ 100 മുതൽ 200 വരെ ശതമാനം നികുതിയാണ്‌ വർധിപ്പിച്ചത്‌.

വിക്രമസിംഗെയ്‌ക്ക്‌ 
തിരിച്ചടി
പ്രസിഡന്റിന്റെ അധികാരം കുറയ്‌ക്കുന്ന ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാനുള്ള പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നീക്കങ്ങൾക്ക്‌ തിരിച്ചടി. ഭരണകക്ഷിയായ എസ്‌എൽപിപി എതിർപ്പുന്നയിച്ചതായാണ്‌ റിപ്പോർട്ട്‌. പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തി പാർലമെന്റിനെ ശക്തിപ്പെടുത്താനാണ്‌ 21–-ാം ഭേദഗതിയിലൂടെ ലക്ഷ്യമിട്ടത്‌. എന്നാൽ രജപക്‌സെ കുടുംബം ഇതിനെതിരെ തിരിയുകയായിരുന്നു. എസ്‌എൽപിപിയോട്‌ നീക്കത്തെ പിന്തുണയ്‌ക്കരുതെന്ന്‌ ഗോതബായ ആവശ്യപ്പെട്ടതായാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top