26 April Friday

വാക്സിൻ എടുക്കാത്തവര്‍ യാത്രകള്‍ നീട്ടിവയ്‌ക്കണം; ലോകാരോ​ഗ്യ സംഘടന നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

ജനീവ > സമ്പൂര്‍ണ വാക്സിൻ എടുക്കാത്ത രോഗബാധിതരോ പ്രതിരോധശേഷി കുറഞ്ഞവരോ ആയവര്‍ യാത്രകള്‍ നീട്ടിവയ്ക്കണമെന്ന് ലോകാരോ​ഗ്യ സംഘടന. 60 വയസ്സിനു മുകളിലുള്ളവരെയും ഹൃദ്‌രോഗം, ക്യാൻസർ, പ്രമേഹം തുടങ്ങിയവ  ഉള്ളവരെയും യാത്ര വൈകിപ്പിക്കേണ്ടവരുടെ വിഭാ​ഗത്തില്‍ ഉള്‍പ്പെടുത്തി.

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കും അയല്‍ രാജ്യങ്ങള്‍ക്കുമെതിരെയുള്ള യാത്രാ നിരോധനത്തില്‍ ലോകാരോ​ഗ്യ സംഘടന  പ്രതിഷേധമറിയിച്ചു. ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്നതിൽ അതീവ ഉൽക്കണ്ഠയുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലും അയൽരാജ്യമായ ബോട്സ്വാനയിലും രോ​ഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. വരും ആഴ്ചകളില്‍ ഇത് മൂന്നിരട്ടിവരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top