09 December Saturday

നിജ്ജാര്‍ വിഷയം: ചർച്ചചെയ്ത് 
പരിഹരിക്കണമെന്ന് ജയ്ശങ്കർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023


വാഷിങ്ടണ്‍
നിജ്ജാര്‍ വിഷയം ഇന്ത്യ, ക്യാനഡ സര്‍ക്കാരുകള്‍ ചർച്ചചെയ്ത് പരിഹരിക്കണമെന്ന് വിദേശമന്ത്രി എസ് ജയ് ശങ്കർ. ഭീകരവാദത്തിനും കലാപങ്ങള്‍ക്കും ക്യാനഡ നല്‍കുന്ന അനുമതിയെ ​ഗൗരവമായി സമീപിക്കേണ്ടതുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ക്യാനഡയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍, നടന്ന സംഭവത്തിന്റെ യഥാര്‍ഥ ചിത്രമല്ല ക്യാനഡ തരുന്നതെന്നും ജയ്ശങ്കർ വാഷിങ്ടണില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top