09 December Friday

കാബൂളില്‍ ക്ലാസില്‍ 
ചാവേറാക്രമണം ; 19 മരണം , മരിച്ചതിലേറെയും വിദ്യാര്‍ഥിനികള്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022


കാബൂള്‍
അഫ്​ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയകേന്ദ്രത്തിലെ  വിദ്യാഭ്യാസ സ്ഥാപനത്തില്‍  ക്ലാസ് മുറിയില്‍ ചാവേര്‍ പൊട്ടിത്തറിച്ച് 19 മരണം. 27 പേര്‍ക്ക് പരിക്ക്. കൊല്ലപ്പെട്ടതിലേറെയും വിദ്യാര്‍ഥിനികള്‍. മരണസംഖ്യ ഉയര്‍ന്നേക്കും.  സര്‍വകലാശാല പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കാജ് ഹയര്‍ എഡ്യൂക്കേഷണല്‍ സെന്ററിലാണ് സ്ഫോടനം. അറുനൂറോളം  കുട്ടികള്‍ ക്ലാസിലുണ്ടായിരുന്നു. ഷിയാ മുസ്ലിം, ഹസാരെ വിഭാ​ഗങ്ങള്‍ കൂടുതലുള്ള ധാഷ്ത് ഇ ബര്‍ച്ചി മേഖലയിലാണ് പരിശീലനകേന്ദ്രം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

12 വയസ്സുമുതലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കുള്ള അഫ്​ഗാനിസ്ഥാനില്‍ ന്യൂനപക്ഷമേഖലയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ട്. അത്തരമൊരു സ്ഥാപനമാണ് കാജ്.

കഴിഞ്ഞവര്‍ഷം, താലിബാന്‍ അധികാരത്തിലെത്തുന്നതിനുമുമ്പ് ഈ മേഖലയിലെ പെണ്‍കുട്ടികളുടെ സ്കൂളിലുണ്ടായ ബോംബാക്രമണത്തില്‍ 85ലധികം പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ആദ്യം അധികാരത്തിലെത്തിയ 1996ലും ഷിയാ, ഹസാരെകള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങളുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top