ഇസ്ലാമാബാദ്
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെരഹരീകെ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പാക് കോടതി.
അഴിമതി കേസില്‍ തുടർച്ചയായി ഹാജരാകാതിരുന്നതിനാണ് ഇസ്ലാമാബാദ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജ് സഫർ ഇഖ്ബാൽ വാറന്റ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ ഖജനാവിൽനിന്നു കുറഞ്ഞവിലയ്ക്ക് ലാഭത്തിൽ വിറ്റെന്ന കേസിലാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..