14 September Sunday

ചൈനീസ്‌ യാത്രക്കാർക്ക്‌ നെഗറ്റീവ്‌ 
സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കി യുഎസ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 30, 2022


വാഷിങ്ടൺ
ചൈനയിൽനിന്ന് എത്തുന്ന യാത്രക്കാർക്ക്‌ കോവിഡ് പരിശോധന നിർബന്ധമാക്കി അമേരിക്ക. 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഹോങ്‌കോങ്, മക്കാവു എന്നിവിടങ്ങളില്‍നിന്ന് യുഎസിലെത്തുന്നവർക്കും കണക്‌ഷന്‍ ഫ്ലൈറ്റുകളില്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്കും നിബന്ധനകള്‍ ബാധകം. യാത്രയ്‌ക്ക് 10 ദിവസംമുമ്പ് കോവിഡ് വന്നിട്ടുണ്ടെങ്കിൽ രോഗമുക്തി നേടിയതിന്റെ രേഖ ഹാജരാക്കണം. ജനുവരി അഞ്ചുമുതൽ പുതിയ നിയമം പ്രാബല്യത്തിൽവരും. ഇന്ത്യ, ഇറ്റലി, ജപ്പാന്‍, തയ്‌വാന്‍ എന്നീ രാജ്യങ്ങളും വിദേശത്തുനിന്ന്‌ എത്തുന്നവർക്ക്‌ കോവിഡ് പരിശോധന നിർബന്ധമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top