24 April Wednesday

ഗതാഗത മേഖലയിലെ തൊഴിലാളികൾ 
പണിമുടക്കി ; സ്തംഭിച്ച് ബ്രിട്ടൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022


ലണ്ടൻ
തൊഴിലാളികളുടെ പണിമുടക്കിൽ ബ്രിട്ടനിലെ ഗതാഗത മേഖല സ്തംഭിച്ചു. നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടെെം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ആഹ്വാനം ചെയ്ത പണിമുടക്കിൽ അരലക്ഷത്തോളം തൊഴിലാളികൾ പങ്കാളികളായി.

വേതനവർധന, ആരോഗ്യകരമായ തൊഴിൽസാഹചര്യം ഉറപ്പാക്കുക, കൂട്ടപ്പിരിച്ചുവിടൽ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കിയത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ജൂണിൽ തൊഴിലാളികൾ പണിമുടക്കിയിരുന്നു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും ആർഎംടി ജനറൽ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. ബ്രിട്ടനിലെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന തപാൽ ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top