19 April Friday

മാനവശേഷി സൂചികയിൽ ഇന്ത്യയുടെ റാങ്ക്‌ 116

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


വാഷിങ്‌ടൺ
ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ രാജ്യങ്ങളുടെ പുരോഗതി വിലയിരുത്തി ലോകബാങ്ക്‌ തയ്യാറാക്കുന്ന വാർഷിക മാനവശേഷി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 116. കഴിഞ്ഞ വർഷം റാങ്ക്‌ 115 ആയിരുന്നു. 174 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണ ഒരു പടി താണെങ്കിലും പോയിന്റ്‌ 0.44ൽ നിന്ന്‌ 0.49 ആയി വർധിച്ചു.

കഴിഞ്ഞ മാർച്ചുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട്‌ ബുധനാഴ്‌ചയാണ്‌ ലോകബാങ്ക്‌ പുറത്തുവിട്ടത്‌. വരുമാനം കുറഞ്ഞ രാജ്യങ്ങളാണ്‌ കുട്ടികളുടെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ ഗണ്യമായ പുരോഗതി നേടിയത്‌.
കഴിഞ്ഞതവണ റിപ്പോർട്ടിനെതിരെ ഇന്ത്യ പ്രതിഷേധിച്ചിരുന്നു. ഇതിനെക്കുറിച്ച്‌ ആരാഞ്ഞപ്പോൾ സൂചിക മെച്ചപ്പെടുത്താൻ ഉയർന്ന നിലവാരത്തിലുള്ള വിവരത്തിന്‌ തന്റെ സംഘം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്ന്‌ മാനവ വികസനത്തിൽ ലോകബാങ്കിന്റെ മുഖ്യ സാമ്പത്തികശാസ്‌ത്രജ്ഞയായ റോബെർട്ട ഗാറ്റി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top