20 April Saturday

ഉഷ്ണതരം​ഗം : ചൈനയിൽ 
വൈദ്യുതി നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ബീജിങ്
ഉഷ്ണതരം​ഗം രൂക്ഷമായ ചൈനയില്‍ വൈദ്യുതി ഉപയോ​ഗം കുറയ്ക്കുന്നതിനായി സിയാച്ചിന്‍ പ്രവിശ്യയിലെ 19 ഫാക്ടറികളുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി. ജനങ്ങള്‍ക്ക് എസി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതിക്ക് മുന്‍​ഗണന നല്‍കാനും ഉത്തരവിട്ടു. ചില ഫാക്ടറികള്‍ക്ക് അവരുടെ ഉൽപ്പാദന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പരിമിതപ്പെടുത്തി വൈദ്യുതി നല്‍കും. മെട്രോ സ്റ്റേഷനിലും ട്രെയിന്‍ കംപാര്‍ട്ടുമെന്റുകൈളിലും വിളക്കുകളുടെ എണ്ണം കുറയ്‌ക്കും. ചൈനയുടെ വിവിധഭാ​ഗങ്ങളില്‍ 40 ഡി​ഗ്രി സെല്‍ഷ്യസിനുമേല്‍ ചൂടാണ് അനുഭവപ്പെടുന്നത്.

ഡാമുകളിലെയും അണക്കെട്ടുകളിലെയും വെള്ളത്തിന്റെ അളവില്‍ കുറവുവരുത്തിയതിനാല്‍ വൈദ്യുതിക്കായി കല്‍ക്കരിയെ ആശ്രയിക്കേണ്ടതായിട്ടുണ്ടെന്ന് ചൈനീസ് നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റീഫോം കമീഷന്‍ വക്താവ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top