23 April Tuesday

കീഴടങ്ങിയാൽ 
അറസ്‌റ്റ്‌ ഒഴിവാക്കാം ; ഇമ്രാനോട്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


ലാഹോർ
കീഴടങ്ങിയാൽ അറസ്‌റ്റ്‌ ഒഴിവാക്കാൻ ശ്രമിക്കാമെന്ന്‌ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട്‌ കോടതി. തോഷാഖാന അഴിമതിക്കേസിൽ ഇമ്രാനെ അറസ്‌റ്റ്‌ ചെയ്യണമെന്ന പാകിസ്ഥാൻ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഹർജി പരിഗണിക്കവെ അഡീഷണൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി സഫർ ഇഖ്‌ബാലാണ്‌ ഇമ്രാന്‌ ഈ ഉപദേശം നൽകിയത്‌. ഇമ്രാനെതിരായ ജാമ്യമില്ലാ അറസ്‌റ്റ്‌ വാറന്റ്‌ വീണ്ടും പുറപ്പെടുവിച്ചു. മാർച്ച്‌ 18ന്‌ ഇമ്രാനെ കോടതിയിൽ ഹാജരാക്കാനും പൊലീസിന്‌ നിർദേശം നൽകി.

വിദേശ പ്രതിനിധികൾ നൽകിയ സമ്മാനങ്ങൾ വിറ്റ്‌ ധനം സമ്പാദിച്ചെന്ന കേസിലാണ്‌ ഇമ്രാൻ അറസ്‌റ്റ്‌ നേരിടുന്നത്‌. അതിനിടെ, ഇമ്രാന്റെ പാകിസ്ഥാൻ തെഹരീക്‌ ഇ ഇൻസാഫ്‌ (പിടിഐ) റാലികൾ സംഘടിപ്പിക്കുന്നത്‌ ലാഹോർ ഹൈക്കോടതി തടഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top