19 April Friday

പാക്‌ മുൻ പ്രധാനമന്ത്രിക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 9, 2020


ഇസ്ലാമാബാദ്‌
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷഹീദ്‌ ഖാക്വാൻ അബ്ബാസി, റെയിൽവേ മന്ത്രി ഷെയ്‌ഖ്‌ റഷീദ്‌ അഹ്‌മദ്‌ എന്നിവർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. പാകിസ്ഥാൻ മുസ്ലിംലീഗ്‌ നവാസ്‌ (പിഎംഎൽഎൻ) പ്രതിനിധി മറിയം ഔറംഗസേബാണ്‌ അബ്ബാസിക്ക്‌ കോവിഡ്‌ ബാധിച്ചെന്ന വാർത്ത അറിയിച്ചത്‌. പിഎംഎൽഎൻ സീനിയർ വൈസ്‌ പ്രസിഡന്റായിരുന്ന അബ്ബാസി, നവാസ്‌ ഷെരീഫ്‌ അഴിമതിക്കേസിൽ പുറത്തായതിനെത്തുടർന്ന്‌ 2017 ആഗസ്‌ത്‌ മുതൽ  2018 മെയ്‌ വരെയാണ്‌ പ്രധാനമന്ത്രിയായിരുന്നത്‌. ഇരുവരും സമ്പർക്ക വിലക്കിലാണ്‌‌.

പാകിസ്ഥാനിൽ കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4728 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ആകെ രോഗബാധ 1,03,671 ആയി. 65 പേർകൂടി മരിച്ചതോടെ ആകെ മരണം 2067 ആയി. ഏറ്റവും കൂടുതൽ രോഗികളുള്ളത്‌ പഞ്ചാബ്‌ പ്രവിശ്യയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top