24 April Wednesday

ലോകം കാത്തുനിന്നു , 
ജയിംസ്‌ ആ ചിത്രമെടുത്തു ;

വെബ് ഡെസ്‌ക്‌Updated: Tuesday Jul 12, 2022

തിരുവനന്തപുരം
ഉൽപ്പത്തിക്കു(മഹാവിസ്‌ഫോടനം) ശേഷം ശൈശവാവസ്ഥയിലുള്ള  പ്രപഞ്ചഭാഗത്തിന്റെ ചിത്രം പകർത്തി  ജയിംസ്‌ വെബ്‌ സ്‌പെയ്‌സ്‌  ടെലിസ്‌കോപ്. 1300 കോടി വർഷം മുമ്പ്‌ പുറപ്പെട്ട പ്രകാശരശ്‌മിയിൽ നിന്നാണ്‌ നക്ഷത്രക്കൂട്ട സമൂഹത്തിന്റെ ചിത്രം പകർത്തിയത്‌. 

പതിനായിരക്കണക്കിന്‌ താരാപഥങ്ങളടങ്ങിയ എസ്എംഎസിഎസ് 0723 എന്ന നക്ഷത്രക്കൂട്ട സമൂഹത്തിന്റെ ചിത്രം അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനാണ്‌  പുറത്തുവിട്ടത്‌ 

● വിദൂര പ്രപഞ്ചത്തിന്റെ 
ഇതുവരെ പകർത്തിയതിൽ ഏറ്റവും വ്യക്തവും 
ആഴത്തിലുമുള്ള ചിത്രം
● 12.5 മണിക്കൂറുകൊണ്ടാണ് ചിത്രമെടുത്തത്
● കഴിഞ്ഞ ഡിസംബർ 25നാണ്‌ ജയിംസ്‌ ടെലിസ്‌കോപ് 
വിക്ഷേപിച്ചത്‌  
● ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ ദൂരെയുള്ള എൽ2 
പഥത്തിൽനിന്നാണ്‌ പ്രപഞ്ചത്തെ 
നിരീക്ഷിക്കുന്നത്‌
● നാസ, യൂറോപ്യൻ സ്‌പെയ്‌സ്‌ 
ഏജൻസി, കനേഡിയൻ സ്‌പെയ്‌സ്‌ 
ഏജൻസി, സ്‌പെയ്‌സ്‌ ടെലിസ്‌കോപ് സയൻസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ 
എന്നിവയ്‌ക്കാണ്‌ ദൗത്യത്തിന്റെ 
ചുമതല
● പ്രപഞ്ചത്തിന്റെ ആദ്യ 
രൂപത്തെപ്പറ്റിയുള്ള പഠനമാണ്‌ 
മുഖ്യ ലക്ഷ്യം
● 80,000 കോടിയാണ്‌ ചെലവ്‌
● നാസ കൂടുതൽ 
ചിത്രങ്ങൾ പുറത്തുവിട്ടു
● 31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ 
നൂറുമടങ്ങ്‌ സാങ്കേതികവിദ്യാമികവ്‌ ജയിംസ്‌ ടെലിസ്‌കോപ്പിനുണ്ട്‌. 
അടുത്തിടെ 
ഉൽക്കാശകലം ഇടിച്ചത്‌ 
ആശങ്കപരത്തിയിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top