18 April Thursday

കോവിഡ് മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ സാങ്കേതികവിദ്യ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

സ്കോട്‌ലന്‍ഡ് > എക്‌സ്‌റേ സാങ്കേതികവിദ്യയും നിര്‍മിത ബുദ്ധിയും ഉപയോ​ഗപ്പെടുത്തി മിനിറ്റുകള്‍ക്കകം കോവിഡ് തിരിച്ചറിയാനുള്ള സങ്കേതം വികസിപ്പിച്ചതായി സ്കോട്‌ലന്‍ഡ് ശാസ്ത്രജ്ഞര്‍.

ആര്‍ടിപിസിആര്‍ ഫലംകിട്ടാന്‍  രണ്ട് മണിക്കൂര്‍ സമയമെടുക്കുമ്പോഴാണ് മിനിറ്റുകള്‍ക്കുള്ളില്‍ 98 ശതമാനം കൃത്യത അവകാശപ്പെടുന്ന സങ്കേതവുമായി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് സ്കോട്‌ലന്‍ഡിലെ ശാസ്ത്രജ്ഞരെത്തുന്നത്. എക്സ്റേ എടുത്ത ശേഷം ദൃശ്യം പ്രത്യേക അല്‍​ഗോരിതം ഉപയോ​ഗിച്ച് വിശകലനം ചെയ്‌താണ് രോ​ഗനിര്‍ണയം.

അണുബാധയുടെ തുടക്കത്തില്‍ കോവിഡ്  ലക്ഷണം എക്‌സ്-റേകളിൽ ദൃശ്യമാകില്ല. അതിനാൽ ഈ സങ്കേതം ആര്‍ടിപിസിആർ ടെസ്റ്റിന് പകരമാകില്ല. എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ടവിധം നടക്കാത്ത മേഖലകളില്‍ ഏറെ ഉപകാരപ്രദമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top