28 March Thursday

കോവിഡ് -19 ടെസ്റ്റിന് 14 ദിവസങ്ങൾക്കുള്ളിൽ മികച്ച ലാബ് ഒരുക്കി യു എ ഇ

കെ എൽ ഗോപിUpdated: Wednesday Apr 1, 2020
അബുദാബി > അബുദാബിയിലെ ലീഡിങ് ടെക്നോളജി കമ്പനികളായ G42 യും, ഗ്ലോബൽ ജനോമിക്സ് ലീഡറായ BGI യും ചേർന്ന് കോവിഡ് -19  വൈറസ്  ടെസ്റ്റിന് പുതിയ ലബോറട്ടറി തുറന്നു. 14 ദിവസം കൊണ്ടാണ് ഇതിൻറെ നിർമ്മാണം അബുദാബി മസ്ദാർ സിറ്റിയിൽ പൂർത്തിയാക്കിയത്. വൈറസ് പരിശോധനയിൽ രാജ്യം നേരിടുന്ന വർദ്ധിച്ച ആവശ്യകത നേരിടാൻ ഇതുമൂലം സാധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു 
 
ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരത്തിലേറെ  ആർ ടി പി സി ആർ ടെസ്റ്റുകൾ നടത്തുവാൻ കഴിയും . ചൈന കഴിഞ്ഞാൽ  ആദ്യമായി ഈ സംവിധാനം  ഒരുക്കിയത്  യു എ യിൽ ആണ്. 
അബുദാബി, ദുബായ്  എമിറേറ്റുകളിൽ വിശ്വസനീയമായ പിസിആർ ടെസ്റ്റുകൾ നടത്താൻ ബിജി ഐ.യുടെ സഹായത്തോടെയുള്ള ഈ സംവിധാനത്തിന് സാധിക്കും എന്നാണ് ജി 42 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പെങ്ങ്  സിയാവോ പറഞ്ഞത് .
 
ബിജിഐയുടെ ആർ ടി പി സി ആർ രോഗനിർണയ കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കോവിഡ് - 19 രോഗത്തിന് കാരണമായ SARS - CoV -2 വൈറസുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് ഈ പരിശോധനയിലൂടെ സാധിക്കും. ചൈന, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്ന് അംഗീകാരം ലഭിച്ച കിറ്റുകളാണ്  ഇവയൊന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 2019 ഡിസംബറിലാണ് ജി 42 കമ്പനി ബി ജി ഐയുമായി സഹകരിച്ചു തുടങ്ങിയത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top