20 April Saturday

നേപ്പാൾ വിമാനദുരന്തം : 71 പേരുടെ മൃതദേഹം കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


കാഠ്‌മണ്ഡു
നേപ്പാൾ വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 71 പേരുടെ മൃതദേഹം കണ്ടെടുത്തു. 72 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ ഇനി ഒരാളെക്കൂടിയാണ്‌ കണ്ടുകിട്ടാനുള്ളത്‌.  തിരച്ചിൽ തുടരുകയാണ്‌. അപകടസ്ഥലത്തുനിന്ന്‌ കണ്ടെടുത്ത എല്ലാ മൃതദേഹവും തിരിച്ചറിഞ്ഞിട്ടില്ല. ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്‌ വേണ്ടിവന്നേക്കും. ഇന്ത്യക്കാരായ അഞ്ചു പേരാണ്‌ അപകടത്തിൽ മരിച്ചത്‌. നാലു പേർ ഉത്തർപ്രദേശ്‌ ഗാസിപുർ സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണ്‌. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനായി ബന്ധുക്കൾ നേപ്പാളിലെത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top