27 March Monday

നേപ്പാളില്‍ തകര്‍ന്ന വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാര്‍; 45 മൃതദേഹങ്ങൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

കാഠ്‌മണ്ഡു > നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരിലെ 10 വിദേശികളില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം. മറ്റുള്ളവര്‍ റഷ്യ, അയര്‍ലന്‍ഡ്, കൊറിയ, അര്‍ജന്റീന എന്നീ രാജ്യക്കാരാണ്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മരണപ്പെട്ടതായാണ് സൂചന. നിലവില്‍ 45 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ വിമാനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. കാഠ്‌മണ്ഡുവില്‍ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ ANC ATR 72 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് സെത്തീ നദീ തീരത്ത് തകര്‍ന്ന് വീഴുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top