മാഡ്രിഡ്
തുർക്കി എതിർപ്പ് ഉപേക്ഷിച്ചതോടെ സ്വീഡനെയും ഫിൻലൻഡിനെയും സഖ്യത്തിലേക്ക് സ്വാഗതംചെയ്ത് നാറ്റോ. ഉക്രയ്‌ൻ യുദ്ധ പശ്ചാത്തലത്തിലാണ് ഇരു രാജ്യവും നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. എന്നാൽ, തുർക്കി ഭീകരസംഘടനകളായി കണക്കാക്കുന്നവയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ അപേക്ഷ വീറ്റോ ചെയ്യുമെന്ന് പ്രസിഡന്റ് റസീപ് തയ്യിപ് എർദോഗൻ വ്യവസ്ഥവച്ചു. നിബന്ധന ഇരുരാജ്യവും അംഗീകരിച്ചു.
ശീതയുദ്ധ
മനോഭാവം: ചൈന
നാറ്റോക്ക് ഇപ്പോഴും ശീതയുദ്ധ മനോഭാവമെന്ന് ചൈന. യൂറോപ്പിന്റ സന്തുലിതാവസ്ഥ തകർത്തതിനുശേഷം ദക്ഷിണ ചൈനാ കടലിലേക്കടക്കം യുദ്ധക്കപ്പലുകളും മറ്റും അയച്ച് ഏഷ്യയിലും നാറ്റോ അനാവശ്യസംഘർഷം സൃഷ്ടിക്കുകയാണെന്നും ചൈനീസ് വിദേശ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..