27 April Saturday

ഉക്രയ്‌ന്‌ വൈകാതെ നാറ്റോ അംഗത്വം നൽകുമെന്ന് സെക്രട്ടറി ജനറൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ബുക്കാറെസ്റ്റ്‌> ഉക്രയ്‌ന്‌ വൈകാതെ നാറ്റോ അംഗത്വം നൽകുമെന്ന്‌ സെക്രട്ടറി ജനറൽ ജെൻസ്‌ സ്റ്റോളൻബർഗ്‌ പറഞ്ഞു. ഉക്രയ്‌ന്‌ പിന്തുണയുമായി യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നാറ്റോ സഖ്യവും റൊമാനിയയിൽ നടത്തിയ മന്ത്രിതല ഉച്ചകോടിക്കിടെയാണ്‌ പരാമർശം. 

ഉക്രയ്നോടുള്ള സൈനിക സഖ്യത്തിന്റെ പ്രതിബദ്ധതയും സ്റ്റോളൻബർഗ്‌ ആവർത്തിച്ചു. നാറ്റോ സഖ്യകക്ഷികൾ കൂടുതല്‍ സൈനിക ഉപകരണങ്ങൾ ഉക്രയ്ന് നല്‍കുമെന്ന പ്രഖ്യാപനവും ഉണ്ടാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top