29 March Friday

രോഷം പുകഞ്ഞ് മ്യാന്മർ; രാജ്യമെമ്പാടും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

യാങ്കൂൺ > രണ്ടു ജനാധിപത്യപ്രക്ഷോഭകരെ പൊലീസ് വെടിവച്ച്‌ കൊന്നതിന് പിന്നാലെ സൈനികഭരണത്തിനെതിരായ പ്രതിഷേധം ശക്തമാക്കി മ്യാന്മർ ജനത. ഞായറാഴ്ച രാജ്യമെമ്പാടും പ്രധാന നഗരങ്ങളിൽ നടന്ന പ്രകടനത്തിൽ ആയിരങ്ങള്‍ പങ്കെടുത്തു.

ശനിയാഴ്ച മാണ്ഡലേയിൽ പൊലീസ്‌ വെടിവയ്പിലാണ്‌ കൗമാരക്കാരനും യുവതിയും‌ മരിച്ചത്‌. തലയ്ക്കാണ്‌ വെടിയേറ്റത്‌. സൈന്യം തടവിലാക്കിയ ഓങ്‌ സാൻ സൂകി ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ മോചനം ആവശ്യപ്പെട്ട്‌ നടക്കുന്ന സമരം കൂടുതൽ ശക്തിയാർജിക്കാൻ ഇത്‌ കാരണമായി. പുതുതായി തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന സൈന്യത്തിന്റെ പ്രഖ്യാപനം പോലും മുഖവിലയ്ക്ക്‌ എടുക്കുന്നില്ല.

മാണ്ഡലേയിലെ പ്രതിഷേധത്തിൽ പതിനായിരങ്ങൾ പങ്കാളികളായി. പലയിടത്തും മരിച്ചവരുടെ ചിത്രങ്ങൾക്ക്‌ മുമ്പിൽ പുഷ്പാർച്ചന നടത്തി. ഞായറാഴ്ച രാവിലെ ഒരു പ്രശസ്ത നടനെയും ഭാര്യയെയും സൈന്യം അറസ്‌റ്റ്‌ ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top