വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടിയിലെ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെ പിന്തുണച്ച് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. വിവേക് എക്‌സിൽ പ്രസിദ്ധീകരിച്ച രാഷ്‌ട്രീയ നിലപാട് പങ്കുവച്ചാണ് പിന്തുണ അറിയിച്ചത്. ടെക്-സംരംഭകനായ വിവേക് കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനാണ്.
രാമസ്വാമിയെ കൂടാതെ നിക്കി ഹാലെ, ഹിർഷ് വർധൻ സിങ് എന്നിവരാണ് മുൻ പ്രസിഡന്റ് ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർടിയില്‍ സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്ന ഇന്ത്യൻ-വംശജർ. ഇതിനുമുമ്പും മസ്‌ക് വിവേക് രാമസ്വാമിയെ "വളരെ പ്രതീക്ഷയുള്ള സ്ഥാനാർഥി’ എന്ന് അഭിസംബോധന ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..