19 April Friday

11 രാജ്യത്ത് വാനരവസൂരി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ജനീവ> 11 രാജ്യത്തായി 80 പേരിലെങ്കിലും വാനര വസൂരി (മങ്കിപോക്സ്) രോ​ഗം സ്ഥിരീകരിച്ചതായി ലോകാരോ​ഗ്യസംഘടന. ബെല്‍ജിയം, ജര്‍മനി, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചു​ഗല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍ എന്നിവിടങ്ങളിലാണ് പുതിയ രോ​ഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
 യുകെയില്‍ 15 ദിവസത്തിനുള്ളില്‍ പത്തിലധികം കേസ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ യുഎസിലേക്കും രോ​ഗം പടര്‍ന്നു.

യുകെയില്‍ പുതുതായി സ്ഥിരീകരിച്ച 20 കേസും സ്വവര്‍​ഗാനുരാ​ഗികളില്‍ ആയതിനാല്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോ​ഗം പകരാന്‍ സാധ്യതയുണ്ടെന്ന് യുകെ ആരോ​ഗ്യ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. മുമ്പ് സ്ഥിരീകരിച്ച 14 കേസും സെക്ഷ്വല്‍ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ 20നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലായിരുന്നു. ലൈം​ഗികബന്ധത്തിലൂടെയാണ് രോ​ഗം പടരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top