25 April Thursday

മങ്കിപോക്‌സ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

ജനീവ> മങ്കിപോക്‌സ് വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്  ലോകാരോഗ്യ സംഘടന. 75 രാജ്യങ്ങളിൽ നിന്നായി 16,000 -ത്തിലധികം പേർക്ക് ഇതുവരെ മങ്കിപോക്‌സ് (വാനരവസൂരി) ബാധിച്ചതായും അഞ്ച് പേർ മരിച്ചതായും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

വാക്‌സിനുകൾ വേഗത്തിൽ വികസിപ്പിക്കാനും വൈറസിന്റെ വ്യാപനം തടയാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുൻപായാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.  ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്. നിലവിൽ സംസ്ഥാനത്ത് മൂന്ന് പേർക്കാണ് വാനരവസൂരി ബാധിച്ചത്. മൂന്നുപേരും വിദേശത്തുനിന്ന് വന്നവരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top