16 July Wednesday

ബഹ്റൈനിലും കുരങ്ങു പനി

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022

മനാമ> ബഹ്റൈനില്‍ ആദ്യമായി കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശ യാത്രകള്‍ക്ക് ശേഷം ഈയിടെ രാജ്യത്ത് തിരിച്ചെത്തിയ 29 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

രോഗിയെ ഐസലേഷനില്‍ ആക്കിയതായും കോണ്‍ടാക്റ്റ് ട്രെയ്സിംഗിലൂടെയും രോഗ നിരീക്ഷണ സംവിധാനങ്ങളിലൂടെയും വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ സംശയാസ്പദമായ കേസുകള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും മന്ത്രാലയം സജ്ജമാക്കി, പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിന് പുറമേ കോണ്‍ടാക്റ്റ്-ട്രേസിംഗ് പ്ലാനുകളും നടപ്പാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top