08 May Wednesday

മോദിയുടെ കശ്‌മീർ 
സന്ദർശനത്തിനെതിരെ പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 26, 2022


ഇസ്ലാമാബാദ്‌
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്‌മീർ സന്ദർശനം താഴ്‌വരയിൽ എല്ലാം ശരിയാണെന്ന വ്യജബോധനിർമിതിക്കാണെന്ന്‌ പാക്‌ വിദേശമന്ത്രാലയം. ചെനാബ്‌ നദിയിൽ വൈദ്യുത പദ്ധതികൾ സ്ഥാപിക്കാൻ തറക്കല്ലിട്ടത്‌ 1960ലെ ഇൻഡസ്‌ ജല കരാറിന്റെ ലംഘനമാണ്.

ചെനാബിൽ ആരംഭിക്കുന്ന റാറ്റിൽ വൈദ്യുതപദ്ധതിക്കെതിരെ പാകിസ്ഥാൻ ആക്ഷേപം ഉന്നയിച്ചിരുന്നു. ക്വാർ പദ്ധതി സംബന്ധിച്ച ഒരു വിവരവും ഇന്ത്യ പാകിസ്ഥാന്‌ നൽകിയിട്ടില്ലെന്നും പാക്‌ വിദേശമന്ത്രാലയം പറഞ്ഞു. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ആദ്യമായാണ്‌ മോദി കശ്‌മീർ സന്ദർശിച്ചത്‌.

ഉന്നതവിദ്യാഭ്യാസ വിലക്ക്‌ : ഇന്ത്യയോട്‌ വിശദീകരണം 
ചോദിച്ചു
പാകിസ്ഥാനിൽ ഉന്നത വിദ്യാഭ്യാസം വിലക്കിയ ഇന്ത്യയോട്‌ വിശദീകരണം തേടി പാക്കിസ്ഥാൻ. പാക് സ്ഥാപനങ്ങളിൽ പഠിച്ച ഇന്ത്യക്കാർക്കും വിദേശത്തെ ഇന്ത്യക്കാർക്കും വിദ്യാഭ്യാസത്തിനും ജോലിക്കും ഇന്ത്യയിൽ യോഗ്യതയുണ്ടാകില്ലെന്ന്‌ വ്യക്തമാക്കി യുജിസിയും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷനും കഴിഞ്ഞദിവസമാണ്‌ സംയുക്ത പ്രസ്‌താവനയിറക്കിയത്‌.

വിവേചനവും ന്യായീകരണമില്ലാത്തതുമായ നീക്കത്തിനെതിരെ നടപടിയെടുക്കാൻ അവകാശമുണ്ടെന്ന്‌ പാക്‌ വിദേശ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. പാക്ക്‌ അധീന കശ്‌മീരിലെ വിദ്യാഭ്യാസവും നേരത്തെ യുജിസി വിലക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top