ലിബർവിൽ > മധ്യആഫ്രിക്കൻ രാജ്യമായ ഗാബോണിലും പട്ടാള അട്ടിമറി. 14 വർഷമായി അധികാരത്തിലുള്ള പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അട്ടിമറി. 64കാരനായ അലി വീട്ടുതടങ്കലിലാണെന്ന് സൈന്യം അറിയിച്ചു. "റിപ്പബ്ലിക്കിന്റെ എല്ലാ സ്ഥാപനങ്ങളും’ പിരിച്ചുവിട്ടതായി സൈന്യം പ്രഖ്യാപിച്ചു. സർക്കാർ, സെനറ്റ്, ദേശീയ അസംബ്ലി, ഭരണഘടനാ കോടതി എന്നിവ പിരിച്ചുവിടപ്പെട്ടു. രാജ്യത്തിന്റെ അതിർത്തികൾ അടച്ചുപൂട്ടുകയാണെന്നും സൈന്യം അറിയിച്ചു.
64.27 ശതമാനം വോട്ടുകൾ നേടിയാണ് അലി ബോംഗോ ഒൻഡിംബ വിജയിച്ചത്. ബോംഗോയുടെ മുഖ്യ എതിരാളി ആൽബർട്ട് ഒൻഡോ ഒസ്സയ്ക്ക് 30.77 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലും അടുത്തിടെ പട്ടാള അട്ടിമറി നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..