16 December Tuesday

ഇനിയില്ല ഡംബിൾഡോർ ; ഐറിഷ്‌ നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023


ലണ്ടൻ
ഹാരി പോട്ടർ സിനിമകളിലെ മന്ത്രവിദ്യാപഠനശാലയായ ഹൊഗ്വാർട്‌സ്‌ അക്കാദമിയിലെ പ്രൊഫ. ആൽബസ്‌ ഡംബിൾഡോർ കഥാപാത്രത്തിലൂടെ ലോകശ്രദ്ധനേടിയ ഐറിഷ്‌ നടൻ മൈക്കൽ ഗാംബൻ (82) അന്തരിച്ചു. ന്യുമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെയായിരുന്നു മരണമെന്ന്‌ കുടുംബംഅറിയിച്ചു. എട്ട്‌ ഹാരി പോട്ടർ സിനിമയിൽ ആറിലും ഹോഗ്വാർട്‌സ്‌ ഹെഡ്‌മാസ്‌റ്ററായി എത്തി.

മുമ്പ്‌ ഈ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റിച്ചാർഡ്‌ ഹാരിസ്‌ 2002ൽ മരിച്ചതിനെ തുടർന്നാണ്‌ മൈക്കൽ ഗാംബൺ ഹാരി പോട്ടർ സിനിമാ പരമ്പരയിലെത്തിയത്. അഞ്ച്‌ പതിറ്റാണ്ടിലേറെയായി ടിവി, സിനിമ, റേഡിയോ, നാടകരംഗത്ത്‌ സജീവം. നിരവധി ഷേക്സ്‌പിയർ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. നാലുതവണ ബ്രിട്ടീഷ്‌ അക്കാദമി പുരസ്കാരം നേടി. നൈറ്റ്‌ പദവിയും ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top