29 March Friday

മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് ഇയു

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ലണ്ടന്‍
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ  മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഇയു രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരം യൂറോപ്യന്‍ യൂണിയനില്‍ സൂക്ഷിക്കണമെന്നാണ് നിയമം.വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ‌ഒക്ടോബറോടെ അവസാനിപ്പിക്കണമെന്നും ഉത്തരവിട്ടു. സ്വകാര്യതാ നയങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയ ഏറ്റവും വലിയ പിഴതുകയാണിത്.

അതേസമയം, യൂറോപ്പിലെ ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ വിച്ഛേദിക്കുമെന്ന് മെറ്റ ഭീഷണി മുഴക്കിയിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top