19 April Friday

ട്വിറ്ററിന് പിറകെ മെറ്റയിലും വൻ പിരിച്ചുവിടൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2022

ന്യൂയോർക്ക്‌ > ട്വിറ്ററിന്‌ പിന്നാലെ ഫെയ്‌സ്‌ബുക്‌ മാതൃകമ്പനിയായ മെറ്റയിലും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. 87,000 ജീവനക്കാരുള്ള കമ്പനിയിൽ ആയിരക്കണക്കിനുപേരെ പിരിച്ചുവിടാനാണ്‌ നീക്കമെന്ന് ദ വാൾസ്‌ട്രീറ്റ്‌ ജേർണൽ റിപ്പോർട്ട്‌ ചെയ്‌തു.

കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകുമിത്. കമ്പനിയുടെ വളർച്ചയുള്ള മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റ്‌ ജീവനക്കാരെ കുറയ്‌ക്കുമെന്നും മെറ്റ സിഇഒ മാർക്ക്‌ സുക്കർബർഗ്‌ പറഞ്ഞിരുന്നു. ഈ വർഷം മെറ്റയുടെ ഓഹരി 70 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top