19 April Friday

യുഎഇയുടെ ചൊവ്വാദൗത്യം മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


ടോക്കിയോ > ജപ്പാനിലെ വിക്ഷേപണകേന്ദ്രത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന്‌ യുഎഇയുടെ ചൊവ്വാ ഓർബിറ്റർ വിക്ഷേപണം വെള്ളിയാഴ്ച വരെ നീട്ടിവച്ചു. ‘അമൽ’ (പ്രത്യാശ) എന്ന്‌ പേരിട്ടിരിക്കുന്ന പേടകം യുഎഇയുടെ ആദ്യ അന്യഗ്രഹ ദൗത്യമാണ്‌.

ബുധനാഴ്ച ദക്ഷിണ ജപ്പാനിലെ തനേഗഷിമ ബഹിരാകാശ നിലയത്തിൽനിന്നും വിക്ഷേപിക്കാനാണ്‌ തീരുമാനിച്ചിരുന്നത്‌. മിറ്റ്‌സുബീഷി ഹെവി ഇൻഡസ്‌ട്രീസിന്റെ എച്ച്‌2എ റോക്കറ്റാണ്‌ പേടകം വിക്ഷേപിക്കുക.

ചൊവ്വയുടെ ഉപരിതല അന്തരീക്ഷത്തെയും കാലാവസ്ഥയേയും പറ്റി പഠിക്കാനാണ്‌ അമൽ ലക്ഷ്യമിടുന്നത്‌. രണ്ട്‌ വർഷമാണ്‌ ചൊവ്വയെ വലയം ചെയ്യുക. ചൈനയും അമേരിക്കയും ഈ മാസം ചൊവ്വാ ദൗത്യ തീരുമാനിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top