20 April Saturday

മാർപാപ്പയ്‌ക്ക്‌ തപാലിൽ 
വെടിയുണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021


മിലൻ
മിലനിൽ മാർപാപ്പയ്‌ക്ക്‌ തപാലായി മൂന്ന്‌ വെടിയുണ്ട  ലഭിച്ച സംഭവത്തിൽ നിയമ വകുപ്പ്‌ അന്വേഷണം പ്രഖ്യാപിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ച്‌ വിവരങ്ങളില്ല.

കത്തുകൾ തരംതിരിക്കുന്നതിനിടെ തപാൽ ഉദ്യോഗസ്ഥരാണ്‌ ദ പോപ്പ്‌, വത്തിക്കാൻ സിറ്റി, സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയർ, റോം എന്ന വിലാസത്തിൽ സംശയാസ്‌പദമായി കവർ കണ്ടെത്തിയത്‌.  സംഭവത്തിൽ വത്തിക്കാനിൽനിന്ന്‌ ഇതുവരെ പ്രതികരണം വന്നിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top