19 April Friday

യുകെ മാവോയിസ്റ്റ് നേതാവ് അരവിന്ദന്‍ 
ബാലകൃഷ്‌ണന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 10, 2022

ലണ്ടന്‍> ബ്രിട്ടനില്‍ മാവോയിസ്റ്റ് ആശയഗതിക്ക് വേരോട്ടമുണ്ടാക്കിയ നേതാവും മലയാളിയുമായ അരവിന്ദന്‍ ബാലകൃഷ്ണന്‍ (81) ജയില്‍വാസത്തിനിടെ അന്തരിച്ചു. ലൈംഗികാരോപണ കേസില്‍ ആറുവര്‍ഷം മുമ്പാണ് അദ്ദേഹത്തെ 23 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ  എച്ച്എംപി ഡാര്‍ട്‌മൂര്‍ തടവറയിലായിരുന്നു അന്ത്യം.

കേരളത്തില്‍ ജനിച്ച അരവിന്ദന്‍ സിംഗപ്പൂരിലും മലേഷ്യയിലുമായാണ് വളര്‍ന്നത്. 1963ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിക്കാനായി ഇംഗ്ലണ്ടിലെത്തി. അവിടെവച്ച് പരിചയപ്പെട്ട ചന്ദ്ര ജീവിതസഖിയായി. മാവോയിസ്റ്റ് ആശയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം ലണ്ടനില്‍ അതീവരഹസ്യമായി പ്രവര്‍ത്തനം നടത്തി. വ്യക്തിവൈഭവത്തിലൂടെ നൂറുകണക്കിനാളുകളെ അണികളാക്കി.

"കോമ്രേഡ് ബാല' എന്നാണ് അണികള്‍ക്കിടയില്‍ അറിയപ്പെട്ടത്. സംഘത്തിലെ രണ്ടുപേരുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് ശിക്ഷിക്കപ്പെട്ടത്. മകളെ പുറംലോകവുമായി ബന്ധമില്ലാതെ വളര്‍ത്തിയെന്ന കുറ്റവും ചുമത്തപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top