03 June Saturday

3 പേരെ കുത്തിക്കൊന്നു; ഹൃദയം പാചകം ചെയ്‌തു: അമേരിക്കക്കാരന് ആജീവനാന്ത തടവ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

വാഷിങ്‌ടൺ> യുവതിയെ കൊന്ന് ഹൃദയം പാചകം ചെയ്യുകയും വൃദ്ധനെയും നാലുവയസുകാരിയെയും കുത്തികൊല്ലുകയും ചെയ്ത അമേരിക്കക്കാരന്‌ ജീവിതാന്ത്യംവരെ തടവ് വിധിച്ച് കോടതി. ഒക്ലഹോമയിലെ ലോറൻസ്‌ പോൾ ആൻഡേഴ്‌സനാ (44)ണ്‌ അഞ്ചു തവണ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്‌.

മയക്കുമരുന്ന്‌ കേസിൽ ജയിലിലായ ഇയാൾ ശിക്ഷായിളവ്‌ ലഭിച്ച്‌ പുറത്തിറങ്ങിയതിനു പിന്നാലെയാണ്‌ ബന്ധുവിനെയും കൊച്ചുമകളെയും അയൽവാസിയായ യുവതിയെയും കൊലപ്പെടുത്തിയത്‌. 2021 ലായിരുന്നു സംഭവം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top