15 December Monday

അമേരിക്കയില്‍ വീണ്ടും വെടിവെയ്‌പ്; ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

വാഷിംഗ്ടണ്‍> അമേരിക്കയില്‍ വീണ്ടും വെടിവെയ്‌പ്‌‌.  ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലാണ് വെടിവെയ്‌പുണ്ടായത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. മുഖംമൂടി ധരിച്ചയാളാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഈസ്റ്റ് ലാന്‍സിങ് ക്യാംപസിലെ ബെര്‍കെ ഹാളിന് സമീപമാണ് ആദ്യ വെടിവെയ്‌പുണ്ടായത്. തുടര്‍ന്ന് 50 മിനുട്ടിന് ശേഷം വീണ്ടും ക്യാംപസില്‍ വെടിവെയ്‌പുണ്ടായതായാണ് റിപ്പോര്‍ട്ട്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top