16 December Tuesday

ന്യൂയോര്‍ക്ക് സബ്‌‌വേ ട്രെയിനില്‍ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു: വീഡിയോ

വെബ് ഡെസ്‌ക്‌Updated: Wednesday May 3, 2023

ന്യൂയോർക്ക്> ന്യൂയോർക്കിലെ സബ്‌വേ ട്രെയിനിൽ യുവാവിനെ സഹയാത്രികൻ ശ്വാസം മുട്ടിച്ച് കൊന്നു. രണ്ട് പേരുടെ സഹായത്തോടെ മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് യുവാവ് കൃത്യം നടത്തിയത്.

30കാരനായ യാത്രക്കാരനാണ് കൊല്ലപ്പെട്ടത്. രണ്ട് പേരുടെ സഹായത്തോടെയായിരുന്നു അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫ്രീലാൻസ് ജേണലിസ്റ്റായ ജുവാൻ ആൽബർട്ടോ വാസ്ക്വസ് തന്റെ ഫോണിൽ പകർത്തി ഫെയ്‌സ്‌ബുക്ക് പേജിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ജുവാന്‍ ആല്‍ബര്‍ട്ടോ വാസ്‌ക്വസ് തന്റെ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചു. കൊലനടത്തിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top