ജനീവ
ലോകത്തെ ആദ്യ മലേറിയ വാക്സിന് അംഗീകാരം. ആർടിഎസ്‌എസ്/ എഎസ് 01 വാക്സിൻ ലോകവ്യാപകമായി ഉപയോഗിക്കാൻ അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് ഗബ്രിയേസിസ് അഥാനം പറഞ്ഞു. 2019 മുതൽ ഘാന, കെനിയ, മാൽവായി രാജ്യങ്ങളിൽ പരീക്ഷണം നടത്തിയിരുന്നു. 20 ലക്ഷം ഡോസ് വാക്സിനാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത്. ലോകത്ത് പ്രതിവർഷം നാലുലക്ഷംപേർ മലേറിയ ബാധിച്ച് മരിക്കുന്നതായാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിലാണ്.
അതിനാൽ, ആഫ്രിക്കയിലെ കുട്ടികൾക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കേണ്ടതെന്ന് ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു. രണ്ട് വയസ്സിനുള്ളിൽ നാല് ഡോസെടുക്കണം. വെള്ളത്തിൽ വളരുന്ന അനോഫിലിസ് പെൺകൊതുകുകൾ വഴിയാണ് മലേറിയ പടരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..