25 April Thursday

ബൈഡന്റെ സ്ഥാനാരോഹണം : ചടങ്ങൊരുക്കാൻ മലയാളിയും

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായി മലയാളി യുവാവും. ഇന്ത്യൻ അമേരിക്കനായ മജു വർഗീസാണ്‌ ചടങ്ങിന്റെ സംഘാടകരായ നാലംഗ പാനലിൽ ഇടംപിടിച്ചത്‌. അമേരിക്കയിൽ ജനിച്ച മജുവിന്റെ മാതാപിതാക്കൾ തിരുവല്ലയിൽനിന്ന്‌ കുടിയേറിയവരാണ്‌.

ടോണി അലൻ ആണ്‌ പാനലിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ. എറിസ്‌ വിൽസൺ, യവാന കൻസെല എന്നിവർ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർമാരാണ്‌. ജനുവരി 20നാണ്‌ പ്രസിഡന്റായി ജോ ബൈഡനും വൈസ്‌ പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേൽക്കുന്നത്‌. 

ബൈഡൻ–- കമല തെരഞ്ഞെടുപ്പ്‌ പ്രചാരണവിഭാഗത്തിന്റെ  മുഖ്യസംഘാടകനും മുതിർന്ന ഉപദേശകനുമായിരുന്നു അജു വർഗീസ്‌. ബറാക്‌  ഒബാമ പ്രസിഡന്റായിരുന്നപ്പോൾ പ്രധാനപ്പെട്ട വിവിധ ഭരണവിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. അഭിഭാഷകനാണ്‌. മാസച്ച്യുസെറ്റ്‌സ്‌ സർവകലാശാലയിൽനിന്ന്‌ രാഷ്ട്രതന്ത്രത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും ബിരുദം നേടി.
നിയുക്ത പ്രസിഡന്റ്‌ പ്രധാന ചുമതലകൾ ഏൽപ്പിച്ചിരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വംശജനാണ്‌ അജു. കോവിഡ്‌ ദൗത്യസംഘത്തിന്റെ സഹാധ്യക്ഷനായി ഡോ. വിവേക്‌ മൂർത്തിയെയും ഊർജവിഭാഗത്തിൽ അരുൺ മജുംദാറിനെയും പേഴ്‌സണൽ മാനേജ്‌മെന്റ്‌ ഓഫീസിൽ കിരൺ അഹുജയെയും മാനേജ്‌മെന്റ്‌ ആൻഡ്‌ ബജറ്റ്‌ ഓഫീസ്‌ ഡയറക്ടറായി നീര ടാൻഡനെയും നിയമിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top