19 March Tuesday

കലാപകാരികളെ 
സർക്കാർ സംവിധാനം സഹായിച്ചെന്ന്‌ ലുല

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023

image credit lula da silva twitter


ബ്രസീലിയ
ബ്രസീലിൽ കഴിഞ്ഞയാഴ്ച കലാപമുണ്ടാക്കിയവർക്ക്‌ സർക്കാർ സംവിധാനങ്ങളുടെ സഹായം ലഭിച്ചിരിക്കാൻ സാധ്യതയെന്ന്‌ പ്രസിഡന്റ്‌ ലുല ഡ സിൽവ.

പ്രസിഡന്റിന്റെ കൊട്ടാരത്തിലെ സുരക്ഷാ ജീവനക്കാരുടെ പശ്ചാത്തലം കർശനമായി പരിശോധിക്കാൻ ഉത്തരവിട്ടെന്നും ലുല പറഞ്ഞു. കലാപകാരികൾ കൊട്ടാരത്തിന്റെ വാതിൽ തകർത്ത്‌ എത്തുകയായിരുന്നില്ലെന്നും അവർക്കായി ആരോ കതകുകൾ തുറന്നുകൊടുക്കുകയായിരുന്നെന്നും ലുല പറഞ്ഞു.

ബ്രസീലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം, പാർലമെന്റ്‌ സമുച്ചയം, സുപ്രീംകോടതി എന്നിവയിലേക്ക്‌ മുൻ പ്രസിഡന്റും തീവ്ര വലത്‌ നേതാവുമായ ജെയ്‌ർ ബോൾസനാരോയുടെ അനുകൂലികൾ ഇരച്ചുകയറുകയായിരുന്നു. ലുല സർക്കാർ അധികാരമേറ്റ്‌ എട്ടാംദിനമായിരുന്നു അട്ടിമറിശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top