19 April Friday

ലുല ബൈഡനുമായി 
കൂടിക്കാഴ്‌ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2023


വാഷിങ്‌ടൺ
ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തി. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ ഇരുരാജ്യവും പ്രതിജ്ഞാബദ്ധമാണെന്ന്‌ ഇരുനേതാക്കളും പറഞ്ഞു. കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള പൊതുവായ വിഷയങ്ങളിൽ സഹകരിച്ച്‌ പ്രവർത്തിക്കും. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന്‌ ലുല വ്യക്തമാക്കി.

ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടി നേതാവായ ലുല ഡ സിൽവ പ്രസിഡന്റായശേഷമുള്ള വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ്‌ വാഷിങ്‌ടണിലെത്തിയത്‌. ബ്രസീൽ മുൻ പ്രസിഡന്റും തീവ്രവലതുപക്ഷ നേതാവുമായ ജയ്‌ർ ബോൾസനാരൊയുടെ അനുയായികൾ ബ്രസീലിൽ കലാപം അഴിച്ചുവിട്ടിരുന്നു.  ഇതിനെ  ബൈഡൻ അപലപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top