23 April Tuesday

ബ്രസീല്‍ വിധിയെഴുതി ; ആദ്യ ഫലസൂചന ഇന്ന് അറിയാം.

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

image credit Lula Official twitter


റിയോ ഡി ജനീറോ
ബ്രസീലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിധിയെഴുതി രാജ്യത്തെ 12 കോടിയിലധികം ജനങ്ങള്‍. ആദ്യ ഫലസൂചന തിങ്കളാഴ്ച പകല്‍ അറിയാം. ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ്‌ ലുല ഡ സിൽവവും തീവ്രവലതുപക്ഷക്കാരനും നിലവിലെ പ്രസിഡന്റുമായ ജയിർ ബോൾസനാരോയും തമ്മിലാണ് പ്രധാന മത്സരം. ഒമ്പത് സ്ഥാനാര്‍ഥികള്‍കൂടി മത്സരത്തിനുണ്ട്.

രണ്ടാംവട്ട വോട്ടെടുപ്പിന് സാധ്യതയൊരുക്കാതെ ലുല ഡ സില്‍വ ജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട്‌ നേടാനായില്ലെങ്കിൽ 30ന്‌ രണ്ടാംവട്ട വോട്ടെടുപ്പ് നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top