07 July Monday

ലണ്ടനില്‍ ഭൂ​ഗര്‍ഭറെയില്‍ നിലച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


ലണ്ടന്‍
റെയില്‍ സമരത്തിനു പിന്നാലെ ഭൂ​ഗര്‍ഭ  ട്രെയിന്‍ സര്‍വീസിലെ തൊഴിലാളികളുടെ സമരത്തില്‍ ലണ്ടനിലെ ​ഗതാഗത സംവിധാനങ്ങള്‍ ഭാ​ഗികമായി നിലച്ചു. ട്യൂബ് ലൈനിലൂടെ വെള്ളിയാഴ്ച ഭൂ​ഗര്‍ഭ ട്രെയിനുകളൊന്നും സര്‍വീസ് നടത്തിയില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ (ആര്‍എംടി) അറിയിച്ചു.

വേതനവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്റെയില്‍  ജീവനക്കാര്‍ ശനിയാഴ്ചയും പണിമുടക്ക് ആഹ്വാനം ചെയ്തു. തപാല്‍ ജീവനക്കാര്‍, അഭിഭാഷകര്‍, ടെലികോം ജീവനക്കാര്‍, തുറമുഖത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ മാസം തൊഴില്‍ ബഹിഷ്കരണവും സമരവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

എഡിന്‍ബര്‍​ഗ്, സ്കോട്ട്‌‌ലന്‍ഡ് എന്നിവിടങ്ങളില്‍ മാലിന്യം ശേഖരിക്കുന്നവര്‍ വ്യാഴംമുതല്‍ 11 ദിവസത്തെ സമരം ആരംഭിച്ചു. സഞ്ചാരികളെ മാലിന്യക്കൂമ്പാരമായിരിക്കും എതിരേല്‍ക്കുകയെന്ന മുന്നറിയിപ്പും തൊഴിലാളികള്‍ നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top