16 July Wednesday

ഓസ്‌ട്രേലിയയില്‍ ലോക്ഡൗണ്‍ വിരുദ്ധ സമരം സംഘര്‍ഷത്തില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

മെല്‍ബണ്‍> കോവിഡ് 19 ലോക്ക്ഡൗണുകള്‍ക്കെതിരായ പ്രതിഷേധം സിഡ്നി ഉള്‍പ്പെടെ ഓസ്ട്രേലിയക്ക് ചുറ്റുമുള്ള തലസ്ഥാന നഗരങ്ങളില്‍ കനക്കുന്നു. ആയിരക്കണക്കിനാളുകള്‍ മാസ്‌കുകള്‍ അഴിച്ചുമാറ്റി സമരത്തില്‍ പങ്കെടുത്തു.  

ലോക്ക്ഡൗണിനെ എതിര്‍ത്തുകൊണ്ട് ഓസ്ട്രേലിയക്ക് ചുറ്റുമുള്ള തലസ്ഥാന നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ അണിനിരന്നതിന് ശേഷം നിരവധി അറസ്റ്റുകള്‍ നടന്നിട്ടുണ്ട്.  ആയിരക്കണക്കിനാളുകള്‍ ശനിയാഴ്ച സിഡ്നിയിലെ വിക്ടോറിയ പാര്‍ക്കില്‍ നിന്ന് സെന്‍ട്രല്‍ ബിസിനസ് ജില്ലയിലെ ടൗണ്‍ഹാളിലേക്ക് മാര്‍ച്ച് നടത്തി.പൊലീസ് ബാരിക്കേഡ് മറികടന്ന് മാര്‍ച്ച് കിംഗ് സ്ട്രീറ്റില്‍ അവസാനിച്ചു.

അതിനിടെ ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡ് ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം നിരീക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഗവേഷകര്‍ ഓസ്ട്രേലിയയെ ഒരു 'ടെസ്റ്റ് കേസായി' ഉപയോഗിക്കുകയാണ്.രാജ്യത്തെ കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പ് നിരക്കുകളും താരതമ്യേന കുറഞ്ഞ കേസ് നമ്പറുകളും വിശകലനത്തിനായി 'ക്ലീന്‍ ഡാറ്റ' തരുന്നു എന്നതിനാലാണ് ഇത്.

ലോകത്ത് തന്നെ കോവിഡ് നിയന്ത്രണങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചില സംസ്ഥാനങ്ങളില്‍ കോവിഡ് പടരുന്നത് തടയാന്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top