19 April Friday

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി : അന്തിമ മത്സരം ഋഷിയും ലിസും തമ്മിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2022

image credit liss truss, rishi sunak/ twitter


ലണ്ടൻ
ബ്രിട്ടീഷ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോണ്‍സന്റെ പിന്‍​ഗാമിയെ കണ്ടെത്താന്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ടിയില്‍ നടക്കുന്ന അന്തിമമത്സരത്തില്‍ ഋഷി സുനകും ലിസ്‌ ട്രസ്സും ഏറ്റുമുട്ടും. പാര്‍ടി എംപിമാർക്കിടയില്‍ നടന്ന അഞ്ചാം വട്ട വോട്ടെടുപ്പിൽ 137 വോട്ട്‌ നേടി ഋഷി ഒന്നാമതെത്തി. 113 വോട്ടുമായി വിദേശ സെക്രട്ടറി ലിസ് ട്രസ്‌ രണ്ടാമതെത്തി. 105 വോട്ട്‌ നേടിയ  വാണിജ്യമന്ത്രി പെന്നി മോര്‍ഡൗന്റ്‌ അന്തിമത്സരത്തില്‍ നിന്ന് പുറത്തായി. നാലാംവട്ട വോട്ടെടുപ്പില്‍ ഇദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. അഞ്ചാംവട്ട വോട്ടെടുപ്പില്‍ ഋഷി 19 വോട്ട്‌ കൂടുതൽ നേടി.ഇതുവരെ പാര്‍ടി എംപിമാരിലാണ് വോട്ടെടുപ്പ് നടന്നതെങ്കില്‍ അന്തിമറൗണ്ടിൽ കൺസർവേറ്റീവ്‌ പാർടി അംഗങ്ങളാണ്‌ വോട്ട്‌ രേഖപ്പെടുത്തുക. പോസ്റ്റൽ ബാലറ്റ്‌ മുഖേനയാണ്‌ വോട്ടെടുപ്പ്‌. ഇതില്‍ ജയിക്കുന്ന വ്യക്തി പാര്‍ടി നേതാവും പ്രധാനമന്ത്രിയുമാകും.

സെപ്‌തംബർ അഞ്ചിന്‌ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ ഋഷി ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. തിങ്കളാഴ്‌ച ഋഷിയുടെയും ലിസ്സിന്റെയും ആദ്യ തത്സമയ ടെലിവിഷൻ സംവാദം നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top