09 December Saturday

ലിബിയ പ്രളയം: അണക്കെട്ടുകൾ തകർന്നതിൽ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ഡെർന> ലിബിയയിൽ വിനാശകരമായ പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടിന്റെ തകർച്ചയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുന്നു.വെള്ളപ്പൊക്കമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും ഡെർനയിൽ കടലിൽനിന്ന് മൃതദേഹങ്ങൾ ഒഴുകിയെത്തുന്നുണ്ട്‌. റെഡ് ക്രസന്റിന്റെ കണക്കനുസരിച്ച് പതിനായിര-ത്തിലധികം പേരെ കാണാതായി. ഇതുവരെ 11,300 മരണം സ്ഥിരീകരിച്ചു.  2,50,000 ആളുകൾക്ക് ആവശ്യമായ ആരോഗ്യസാധനങ്ങൾ അയച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top