09 December Saturday

ലിബിയ പ്രളയം : മരണം 11,300

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023


ഡർന
ലിബിയയുടെ കിഴക്കൻ നഗരമായ ഡർനയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11,300 ആയി ഉയർന്നതായി ഐക്യരാഷ്ട്ര സംഘടന. നഗരത്തിൽ ഇനിയും 10,100 പേരെ കണ്ടുകിട്ടിയിട്ടില്ല. മറ്റിടങ്ങളിൽ 170 പേർ മരിച്ചു. ഡർനയിൽ രൂക്ഷമായ കുടിവെള്ളപ്രശ്‌നം നേരിടുന്നു. കുറഞ്ഞത് 55 കുട്ടികളെങ്കിലും മലിനജലം കുടിച്ച് വിഷബാധയേറ്റതായും റെഡ് ക്രസന്റിന്റെ കണക്ക്‌ ഉദ്ധരിച്ച്‌ യുഎൻ ഓഫീസ് ഫോർ ദി കോ–- ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്‌ അറിയിച്ചു.

സമീപപ്രദേശങ്ങളിൽ, മിക്കയിടത്തും വർഷങ്ങളായി സായുധപോരാട്ടം നടന്നതിനാൽ പ്രളയത്തിൽ കുഴിബോംബുകൾ ഒഴുകി എത്താനിടയുണ്ടെന്ന്‌ യുഎൻ മുന്നറിയിപ്പ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top