09 December Saturday

ഡർന ഒഴിപ്പിച്ച്‌ രക്ഷാപ്രവർത്തനം ; 11,300 മൃതദേഹങ്ങൾ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023


ഡർന
പ്രളയത്തിൽ തകർന്ന ഡർനയിൽ അവശേഷിച്ചവരെക്കൂടി ഒഴിപ്പിച്ച്‌ ലിബിയൻ അധികൃതർ. വെള്ളിവരെ 11,300 മൃതദേഹങ്ങൾ കണ്ടെടുത്തു. 10,000 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്ന്‌ ഞായറാഴ്ചയാണ്‌ ഡർനയിൽ പേമാരി തുടങ്ങിയത്‌. രണ്ട്‌ അണക്കെട്ട്‌ തകർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നഗരത്തിന്റെ വലിയൊരു ഭാഗം ഒലിച്ചുപോവുകയായിരുന്നു. അഴുകിയ മൃതദേഹങ്ങൾ സൂക്ഷിക്കാനോ തിരിച്ചറിയാനോ മതിയായ സംവിധാനങ്ങളില്ല. വലിയ കുഴികളിൽ മൃതദേഹങ്ങൾ കൂട്ടമായി മറവുചെയ്യുകയോ വിദൂര നഗരങ്ങളിലേക്ക്‌ മാറ്റുകയോ ആണ്‌. വെള്ളപ്പാച്ചിലിൽ കടലിലെത്തിയ മൃതദേഹങ്ങൾ കിലോമീറ്ററുകൾ അകലെയുള്ള തീരങ്ങളിൽവരെ അടിയുന്നുണ്ട്‌. മരണം 20,000 കടക്കാനിടയുണ്ടെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top