20 April Saturday

ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് വീണ്ടും കുവൈറ്റ് പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


കുവൈറ്റ് സിറ്റി> കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു. നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന  ഉപ അമീർ ഷൈഖ്‌ മിഷാൽ അഹമദ്‌ അൽ സബാഹാണ് നിയമനം സംബന്ധിച്ച അമീരി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

നേരത്തെ മന്ത്രിസഭ പുനസംഘടുപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മന്ത്രിസഭ രാജിവെച്ചിരുന്നു. പുതിയ മന്ത്രിമാരെ നിയമിക്കുവാൻ പ്രധാനമന്ത്രിക്ക് അമീർ നിർദ്ദേശം നൽകി. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്.

പാർലമെന്റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കുകയും കൂടുതൽ പാർലമെന്റ് അംഗങ്ങളെ ഉൾപ്പെടുത്തിയുമായിരിക്കും പുതിയ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്.  ഇത്‌ നാലാം തവണയാണ്‌ 68 കാരനായ  സബാഹ് അൽ ഖാലിദ് പ്രധാനമന്ത്രി പദവിയിൽ എത്തുന്നത്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top