29 March Friday

വോട്ട് വാങ്ങിയ കേസില്‍ കുവൈത്തില്‍ ആറു പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

മനാമ>  കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കായി വോട്ട് വാങ്ങിയ കേസില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.സെപ്തംബര്‍ 29 നാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ഒന്നാം മണ്ഡലത്തിലെ ഒരു പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിക്കായാണ് ഇവര്‍ വോട്ട് വാങ്ങിയത്. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ സ്ഥനാര്‍ത്ഥിയുടെ പ്രതിനിധികളാണ്. തലസ്ഥനാമായ കുവൈത്ത് സിറ്റിയിലെ അല്‍ ദസ്മ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും വോട്ട് വാങ്ങുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അന്വേഷണം നടക്കുന്നതായും ബാങ്ക് ലിങ്കുകള്‍ വഴി നടത്തുന്ന വാങ്ങല്‍ ഇടപാടിന്റെ വീഡിയോയായും ഓഡിയോയും റെക്കോര്‍ഡു ചെയ്തായും ബന്ധപ്പെട്ടര്‍ അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് കിരീടാവകാശി മെഷാല്‍ അല്‍ അഹമ്മദ് പാര്‍ലമെന്റ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് നേരത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ നിയമിച്ചു. 50 അംഗ പാര്‍ലമെന്റിലെ പകുതിയിലധികം അംഗങ്ങള്‍ നിസ്സഹകരണ പ്രമേയത്തെ പിന്തുണച്ചതിനെത്തുടര്‍ന്നാണ് ഏപ്രിലില്‍ മുന്‍ സര്‍ക്കാര്‍ രാജിവച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top